എന്തുകൊണ്ട് എനിക്ക് ഒരു ലൈന്‍ ഇല്ല... ഞാന്‍ പലതവണ ആലോചിച്ചിട്ട് ഒരു ഉത്തരം കിട്ടാത്ത സംഗതി ആണ് ഇത്... കാണാന്‍ കൊളളാവുന്നവര്‍ക്ക് മാത്രമേ പെണ്ണ് കിട്ടൂ എങ്കില്‍ എങ്ങനെ ഷെനിലിനു കിട്ടി, എങ്ങനെ വിവേകിന് കിട്ടി, എന്തിനേറെ മുനീസിനു പോലും...
പത്തിരുപത് കൊല്ലം സ്ക്കൂളിലും കോളേജിലും ആയി നിരങ്ങിയത് എല്ലാം വെറുതെ... കൂടെ നടക്കുന്ന എല്ലാറ്റിനും ഉണ്ടായിരുന്നു... ഇനിക്ക് മാത്രം... ഷെനിലിനു എത്ര ഉണ്ടായിരുന്നു എന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നു... കൃഷ്ണന്‍, വരുന്ന ഓരോ എണ്ണത്തേയും ഒഴിവാക്കാന്‍ വളരെ കഷ്ടപ്പെട്ടു... അന്‍സാര്‍ കെട്ടുക വരെ ചെയ്തു...[ഇപ്പൊ കുട്ടിയുമായി...]ഷെനില്‍ കുറെ എണ്ണം ഒരുമിച്ച് മാനേജ് ചെയ്തെങ്കില്‍ മുനീസ് ഓരോന്നിനു അപ്പുറം ഓരോന്നായി കണ്സിസ്റ്റെന്‍സി കാണിച്ചു പോന്നു...
ഇതെല്ലം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഒരു ജോലി എങ്ങനേലും ഒപ്പിച്ചാല്‍ ആരേലും നോക്കും എന്ന്... എവടെ... സ്ഥിതി അത് തന്നെ... പോരാത്തതിന് ജോലി സ്ഥലത്ത് വേറെ കുറെ എണ്ണം... ഇനിക്കല്ല അതും മറ്റു പലര്‍ക്കും... ആനന്ദ്, അനൂപ് അങ്ങനെ പലത്... ഈ ആനന്ദിനെ ഒക്കെ ഒന്നു കാണണം... കണ്ടാല്‍ കീശയില്‍ നിന്നും 50 പൈസ അറിയാതെ എടുത്ത് പോകും... അനൂപ് നടക്കുന്നത് കണ്ടാലോ ശരിക്കും ഒരു ഈര്‍ക്കില്‍ ചൂല് പോണ മാതിരി...
ഇതൊക്കെ കേള്‍ക്കുമ്പോ നിങ്ങള് ചോദിക്കും നിനക്ക് ആരെയെങ്കിലും അങ്ങോട്ട് കേറി നോക്കരുതോ എന്ന്... അങ്ങനെ ചോദിച്ച് കൂടുതല്‍ വിഷമിപ്പിക്കരുത്... മൂന്നാം ക്ലാസ്സില്‍ അനുശ്രീ, നാലാം ക്ലാസ്സില്‍ ബബി.P.P, ധിനി... അഞ്ചില്‍ ഭാര്‍ഗവി ടീച്ചര്‍ [സത്യായിട്ടും ടീച്ചറെ കാണാന്‍ നല്ല രസായിരുന്നു... അതോണ്ടാ], ഏഴില്‍ തുഷാര.T.P, വിജിഷ.V.M... എട്ടില്‍ ഐശ്വര്യ, പത്തില്‍ സിനൂജ... പ്ലസ് വണ്‍, ടു നയന, രിനിഷ,അങ്ങനെ കുറെ എണ്ണം... എന്ചിനീയരിങ്ങിലെത് ഇവിടെ പറയുന്നില്ല... അവരില്‍ പലരും ഇത് വായിക്കാന്‍ ചാന്‍സുണ്ട് [ഇനിക്ക് അടുത്ത ആഴ്ചയും നാട്ടില്‍ പോകാനുള്ളതാ...] ഇതെല്ലം ആണ് എന്റെ അങ്ങോട്ടുള്ള എന്തുസിയാസത്തിന്റെ ചരിത്രം...
കൂടെയുള്ള പലരും കെട്ടി തുടങ്ങിയിരിക്കുന്നു... ഞാനിനിയും...
എന്തൊരു തോന്ന്യാസം... ശ്രീകാന്തും കെട്ടാന്‍ പോകുന്നു എന്ന്... ഈശ്വരാ....
നമ്മക്കുള്ള ആള്‍ ഏതേലും ബസ്സ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്‍ക്കുന്നുണ്ടാകും...
അങ്ങനെ ആരെങ്കിലും ഉണ്ടേല്‍ ഒന്നു വേഗം വരൂ...
ഇനി ഇല്ലെന്നാണോ?
Thursday, November 22, 2007
Subscribe to:
Post Comments (Atom)
8 comments:
:)
പ്രിയ സജീഷേ..
രസായിട്ടുണ്ട് എഴുത്ത്. ഞാന്‍ ശരിക്കും ചിരിച്ച് പോയി. മൂന്നാം ക്ലാസില്‍ വച്ച് തന്നെ പ്രേമം തുടങ്ങിയതും പ്രേമിച്ച കുട്ടികളുടെ കൂട്ടത്തില്‍ ടീച്ചറേം കണ്ടതും ചിരിപ്പിച്ചു. :)
എന്തുകൊണ്ടില്ല?? എന്ന ഈ ചോദ്യത്തിന് ഉത്തരം നിസാരമാണ്. മുളക്കാന്‍ പാകമായി വിത്തുകള്‍ ചുറ്റിനുമുണ്ട്. സ്നേഹത്തിന്റെ ചെറു വെയിലേറ് കൊള്ളിച്ച് വിശ്വാസത്തിന്റെ വെള്ളം തെളിച്ചാല്‍ ഒരാഴ്ച കൊണ്ട് മുള വരുന്ന തരം വിത്തുകള്‍.
പക്ഷെ, അത് കാണാനുള്ള കണ്ണ് വേണ്ടി വരും!
അത്രെ ഉള്ളൂ. ഡോണ്ട് വറി. സ്‌നേഹം കൂട്ടിക്കൂട്ടി വച്ചോളൂ. വേയ്സ്റ്റാവൊന്നുമില്ല, എന്നായാലും ഒരാള്‍ വരും. ഉറപ്പാ. അന്ന് കൊടുക്കാലോ..
:) ആശംസകള്‍.
ഇങ്ങനങ്ങു നിരാശനായാലോ..
അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചെ പോകൂ എന്ന് പണ്ടേതോ മഹാന്‍ പറഞ്ഞിട്ടില്ലേ..
:-)
ഉള്ളില്‍ സ്നേഹം കുമിഞ്ഞുകൂടുമ്പോള്‍ അത് അമര്‍ത്തിവെച്ച് ഇരുട്ടാകുമ്പോള്‍ കണ്ണീര്‍ വാര്‍ത്തിട്ടു കാര്യമില്ല. ധൈര്യമായി കടന്നുചെല്ലൂ, നാടകീയത ഇല്ലാതെ. പെണ്‍പിള്ളേര്‍ പിടിച്ചുതിന്നുകയൊന്നുമില്ല. ഉള്ള സ്നേഹം എല്ലാര്‍ക്കും യഥേഷ്ടം കൊടുക്കൂ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. അപ്പോള്‍ അപ്രതീക്ഷിതമായി സ്നേഹം നമുക്കു താങ്ങാവുന്നതിലുമധികമായി വന്നുചേരും. അന്നേരം ഇതൊക്കെ എങ്ങനെ ഞാന്‍ ഹാന്‍ഡ്‌ല്‍ ചെയ്യും എന്നൊന്നും ചോദിച്ചുകൊണ്ടു വന്നേക്കല്ലേ, അതിനുത്തരമെനിക്കറിയില്ല :)
ചില ടിപ്സ് കൂടി ഇരിക്കട്ടെ:
1. ആരെയും (അതായത് നമ്മള്‍ സ്നേഹിക്കുന്നവരെ പ്രത്യേകിച്ചും) ദ്രോഹിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതിരിക്കുക.
2. നമ്മുടെ വാക്കുകളും പ്രവൃത്തിയും കൊണ്ട് അവര്‍ക്ക് ഒരു രീതിയിലുമുള്ള അസ്വസ്ഥത ജനിപ്പിക്കാതിരിക്കുക.
3.അവര്‍ എന്തൊക്കെ പോരായ്മകളുള്ളവരാണെങ്കിലും അവരെ അവരായി accept ചെയ്യുക.
4. നമ്മുടെ സാന്നിദ്ധ്യം അവരില്‍ നാടകീയത ജനിപ്പിക്കുന്ന രീതിയിലാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
5. അതായത് അവരെ അവരാകാന്‍ അനുവദിക്കുക. ഒരാള്‍ തന്റെ സ്വതവെയുള്ള പ്രകൃതത്തിലായിരിക്കുമ്പോഴാണ് അയാള്‍ക്ക് ഏറ്റവും സന്തോഷം അനുഭവപ്പെടുക. അതായത് നമ്മുടെ സാന്നിദ്ധ്യവും രീതികളും ഒരാളെ തന്റെ സ്വതവെയുള്ള പ്രകൃതത്തില്‍നിന്ന് വ്യതിചലിപ്പിക്കാത്തതാണെങ്കില്‍ അയാള്‍ക്ക് നമ്മളെ സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല.
6. നമ്മളും നമ്മളായിത്തന്നെയിരിക്കുക. ആരെയെങ്കിലും ഇംപ്രസ്സ് ചെയ്യാനായി മുഖം മൂടികളണിയാതിരിക്കുക. "weherever you go, go with all your heart" എന്ന് confucius പറഞ്ഞിരിക്കുന്നു! :)
7. അവസാനമായി... ചിന്തിച്ച് തലപുകച്ച് സമയം പാഴാക്കാതിരിക്കുക. തലച്ചോറിനോട് അല്‍പനേരത്തേക്ക് വിടപറയുക, എന്നിട്ട് ഹൃദയം പറയുന്നതുകേള്‍ക്കുക. ഒരു ഇരുപത്തഞ്ചു വര്‍ഷം കഴിയുമ്പോള്‍ നമ്മള്‍ ഇന്ന് ചെയ്ത കാര്യങ്ങളേക്കാളും ചെയ്യാതെ നഷ്ടപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ചോര്‍ത്തായിരിക്കും ഏറ്റവും ദുഃഖിക്കുക എന്ന് mark twain പറഞ്ഞിരിക്കുന്നു! :)
തല്‍ക്കാലം ഇത്രയും മതി..:) (എന്നെക്കൊല്ല്!!!!)
സയ്ഷേ.. ( എനിക്കുമുണ്ടോരു സ്നേഹിതന്‍ സജീഷ്. അവനെ ഞാന്‍ മാത്രമല്ല എല്ലാവരും ഇങ്ങനെയാ വിളിക്കുന്നത്)
ടെന്‍ഷനാകാതിഷ്ടാ... വരും ഒരുത്തി. അപ്പോ ഒന്നാം ക്ലാസാണെന്നു കരുതി തുടങ്ങിയാല്‍ പോരെ..?
:)
അല്ല വിശാല്‍ജീ, വെള്ളം തളിച്ചു വെച്ചാല്‍ മുളച്ചുവരാന്‍ കാമുകിമാര്‍ എന്താ കടലക്കയോ ? ;)
ഞാന്‍ ഓടി.
ജിഹേഷ്ജി, വിശാലേട്ടന്‍, കൊച്ചുത്രേസ്യ ചേച്ചി, ഡീപ്ഡൌണ്‍, ശ്രീലാല്‍ജി വളരെ ടാങ്ക്സ്...
വിശാലേട്ടന്റെ ബ്ലോഗാണ് ഞാന്‍ ആദ്യം വായിച്ച ബ്ലോഗ്... അന്നെ എന്തേലുമൊക്കെ കുത്തിതിരുപ്പ് ഇനിക്കും ഉണ്ടാക്കണമെന്ന് കരുതീതാ... പക്ഷെ നാട്ടില്‍ വരുമ്പോള്‍ മാത്രമെ ഇതെല്ലാം നടക്കൂ... കമ്പനിയില്‍ അവന്മാര്‍ ഇതെല്ലാം നല്ല കിന്ടല്‍ തീമതില്‍ കൊണ്ട് ബ്ലോക്ക് ചെയ്ത് കളയും.. [ദുഷ്ടേഷ്...]
എല്ലാ ഉപദേശങ്ങള്‍ക്കും നന്ട്രി...!
നന്നായിരിക്കുന്നു.. എനിക്ക് ശരിക്കും ഇഷ്ടമായി.
സജീഷ് വിഷമിക്കാതെ. ദാ ഈ എന്റെ കാര്യം തന്നെ നോക്കിയേ. എട്ടാം ക്ലാസ്സിലൊക്കെ പഠിക്കുമ്പോള്‍ വിചാരിച്ചത് ഒരു കല്യാണമുണ്ടെങ്കില്‍ അത് ലൈനടിച്ചു മാത്രമാരിക്കുമെന്നാ. അങ്ങനെ പ്രീഡിഗ്രീ കഴിഞ്ഞിട്ടും കെട്ടാന്‍ കൊള്ളാവുന്ന ആരേയും കിട്ടാഞ്ഞതുകൊണ്ട് ,ലൈനടി നടന്നില്ല. പിന്നെ മനസ്സിലായി ഈ പണി നമുക്കു പറ്റിയതല്ലാന്ന്. അതുകൊണ്ട് ഡിഗ്രീക്കു ചേര്‍ന്നപ്പോള്‍ തന്നെ തീരുമാനിച്ചു,ഇനി കെട്ടുന്നവനെ ലൈനടിക്കാമെന്ന്.
അങ്ങനെ ദാ ഇപ്പോ കെട്ടിയവനേം ലൈനടിച്ച് സ്വസ്തം, സുന്ദരം ഈ ജീവിതം എന്നും പറഞ്ഞിരിക്കുന്നു. :)
അതുപോലെ സജീഷിനും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.:)
Post a Comment