Friday, November 23, 2007

ന്‍റെ നാട്‌...!

ഞങ്ങളെല്ലാം "ഡേയ്, ഞാനൊന്ന്‌ ചാത്താല്‍ത്ത് പോയ് വരാം..." എന്ന് പറയുന്നതിലൂടെ റെഫര്‍ ചെയ്യുന്ന എന്റെ നാട്‌ "ചാത്തമംഗലം"...



കാടല്ല... നാട്‌ തന്നെയാ...!




പഴേ തറവാട്... പഴെതാണേലും മുറ്റത്ത് ലോണ്‍ ഒക്കെ ഉണ്ട്...






പോലീസുക്കാര് വണ്ടി പിടിച്ചോണ്ട് വന്നു കൊണ്ടിടുന്ന സ്ഥലം...[സ്പെയര്‍ പാര്‍ട്സ് കട തുടങ്ങാന്‍ ഐഡിയോളജി ഉണ്ടേല്‍ അവിടെ കാവലിരിക്കുന്നവനെ കമ്പനിയാക്കിയാല്‍ മതി..]ഡിസ്കവറി ചാനെലുകാര് "ജന്‍ക്യാര്‍ഡ് വാര്സ്" നടത്തുന്നത് ഇബ്ട്യാ... വേണേല്‍ വിസ്വസിച്ചാ മതി...

ചെത്തുകടവ് പാലം... നാലാം ക്ലാസ്സില്‍ വച്ച് അരുണ്‍ ജിത്ത് ആന പാലത്തില്‍ തൂങ്ങി ചത്തു എന്ന് പറഞ്ഞു ഫ്ലാഷ് ആക്കിയ അതേ പാലം...

ചാത്തമംഗലത്തെ കുളിരണിയിക്കുന്ന ചെറുപുഴ...

ചേലൂര്‍ അമ്പലം...[പ്രതിഷ്ഠ: സുബ്രണ്യേട്ടന്‍]

വയല്‍... ഈ വയലും അച്ഛനും കൂടി ന്‍റെ കുറെ മൂടിപുതച്ചു ഉറങ്ങണ്ട പുലര്ച്ചകളെ ചെളിയില്‍ താഴ്ത്ത്തിയിട്ടുണ്ട്...

അപ്രത്തെ വീട്ടിലെ കുട്ടി... ഇവന്‍ ഇതാ ഇപ്പൊ ഇവിടെ കെടന്നു "മാമാ, ഞാന്‍ ടീ.വീല്" എന്ന് പറഞ്ഞു തുള്ളുന്നു... [മാമന്‍= അമ്മാവന്‍... വേറെ ഒന്നും അല്ല... അയ്യേ.. ഞാന്‍ അത്തരകാരന്‍ അല്ല..]
അമ്മീജാന്‍ ചായ കുടിക്കാന്‍ വിളിക്കുന്നു...ഞാന്‍ പോട്ടെ...

6 comments:

ഏ.ആര്‍. നജീം said...

സുഹൃത്തേ, ശരിക്കും ചാത്തമംഗലം ഒപ്പിയെടുത്തിട്ടുണ്ടല്ലോ... നന്നായിരിക്കുന്നുട്ടോ. അവിടെ വന്നത് പോലെ ഒരു തോന്നല്‍

മുക്കുവന്‍ said...

hmm.. ente naadu. really good one. I lost it. naadu vittu koodu thedi poyi.. :(

R. said...

ഡ്യോ... വന്‍ സെന്റി !!

ദാ വളവ് കടന്ന് പന്ത്രണ്ടാം മൈലും കഴിഞ്ഞ് കാന്റീന്‍ സ്റ്റോപ്പിലെറങ്ങാതെ കട്ടാങ്ങല് പോയെറങ്ങി ഷഹനാസീന്ന് പൊറോട്ടേം അടിച്ചോണ്ട് തിരിച്ച് ഹോസ്റ്റലിലേക്കൊര‍് നടത്തംണ്ട്. ഹൌ!

[ സജീഷ് | sajeesh ] said...

സത്യം തന്നെ അളിയാ...
അതിന്റെയൊക്കെ സുഖം ഒന്നു വേറെ തന്നെയാ...

പ്രിയ said...

നല്ല ഫോട്ടോസ് നല്ല വിവരണവും

ചേച്ചിപ്പെണ്ണ്‍ said...

nalla ezhuth ...
nannayi varatte!